സ്മാർട്ട് സിറ്റി പദ്ധതി; പിന്മാറാൻ ടീകോമിന് നൽകുന്നത് നഷ്ട പരിഹാരം തന്നെ

ടീകോമിന് നൽകുന്നത് ഓഹരി വിലയാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു

dot image

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറാൻ ടീകോമിന് നൽകുന്നത് നഷ്ടപരിഹാരം തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടറിന്. ടീകോമിന് നൽകുന്നത് ഓഹരി വിലയാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടീകോം ആവശ്യപ്പെട്ടതും സർക്കാർ നൽകുന്നതും നഷ്ടപരിഹാരമെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.

സർക്കാരുമായി നടത്തിയ വിവിധ കത്തിടപാടുകളിൽ ടീ കോം ആവശ്യപ്പെട്ടത് നഷ്ടപരിഹാരമെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഫയലിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിർദേശിച്ചതും നഷ്ടപരിഹാരം തന്നെയെന്നാണ് വ്യക്തമാകുന്നത്. മന്ത്രിസഭാ തീരുമാനവും നഷ്ടപരിഹാരമെന്നായിരുന്നു.

ടീ കോമിന് നഷ്ടപരിഹാരം നൽകുന്നുവെന്ന വാർത്ത വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിസംബർ 9ന് നടത്തിയ വാർത്താ സമ്മേളനത്തിൽ നഷ്ടപരിഹാരമല്ല ഓഹരിത്തുകയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിനൊപ്പം നഷ്ടപരിഹാരമായും കോടികൾ കൊടുക്കും.

Content Highlights: Smart city project Tcom get compensation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us