ശബരിമലയിൽ തങ്കയങ്കി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ

മന്ത്രി വി.എൻ വാസവൻ പമ്പയിൽ ഘോഷയാത്രയെ സ്വീകരിക്കും

dot image

സന്നിധാനം: ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന്. പ്രതിഷ്ഠയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു.

1.30 ന് തങ്കയങ്കി രഥഘോഷയാത്ര പമ്പയിൽ എത്തും. മന്ത്രി വി.എൻ വാസവൻ പമ്പയിൽ ഘോഷയാത്രയെ സ്വീകരിക്കും. 6 മണിയോടെ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തും. തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് എത്തുന്ന തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തും. ഇതിന് പിന്നാലെ ദീപാരാധന ഉണ്ടാകും. ഡിസംബർ 26 ന് 12നും 12.30ക്കും ഇടയിൽ മണ്ഡല പൂജയും സന്നിധാനത്ത് നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു.

നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്പോട്ട് ബുക്കിംഗ് 5000 ആക്കി.

ഡിസംബർ 25 ഉച്ചക്ക് ഒന്നിനുശേഷം തങ്ക അങ്കി രഥഘോഷയാത്ര ഉണ്ടായതിനാൽ പമ്പയിൽനിന്ന് പരമ്പരാഗത തീർഥാടന പാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണം ഉണ്ടാകും.തങ്ക അങ്കി ഘോഷയാത്ര 25ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തിൽ തീർഥാടകരെ പമ്പയിൽ നിന്ന് വൈകീട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും കലക്ടർ അറിയിച്ചു.

മണ്ഡല പൂജക്ക് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ഡിസംബർ 22ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം. 26ന് മണ്ഡല പൂജ നടക്കും.

ഡിസംബർ 26 ന് രാത്രിയിൽ 11ന് ഹരിവരാസനം പാടി നട അടക്കും. ശേഷം ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 30,87,049 പേരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 26,41,141 പേരായിരുന്നു ദർശനത്തിന് എത്തിയിരുന്നത്.

Content Highlights: Thanka Anki pocession today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us