'എം ടിയുമായി നാൽപത് വർഷത്തിലേറെ നീണ്ട ആത്മബന്ധം, വലിയ നഷ്ടം തോന്നുന്നു' ; സി വി ബാലകൃഷ്ണൻ

വായനയിൽ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

dot image

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ.

വായനയിൽ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാൽപത് വർഷത്തിലേറെ നീണ്ട ആത്മബന്ധമാണ് തനിക്ക് എം ടിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നുവെന്നും ഗബ്രിയേൽ ഗാർഷ്യ മാർക്വെസ്, ട്രൂമാൻ കപോട്ട്, പ്രൊമോദ്യ അനദറ്റോർ തുടങ്ങി നിരവധി എഴുത്തുകാരിലേക്ക് അദ്ദേഹം തന്നെ നയിച്ചുവെന്നും അനുശോചന കുറിപ്പിൽ പറയുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

content highlight- 'A close relationship of more than forty years, feels a great loss' ; CV Balakrishnan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us