സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം; പ്രതിഷേധ ലോഗോ അയച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചു നല്‍കിയത്

dot image

ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ലോഗോ അയച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മികച്ച ലോഗോ നിര്‍ദേശിക്കാം എന്ന് ജില്ലാ കമ്മിറ്റി അറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ ലോഗോ അയച്ചു നല്‍കിയത്.

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിലേക്ക് നയിച്ചവരെ സിപിഐഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു.

സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചു നല്‍കിയത്.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. എം ടിയുടെ മരണത്തെ തുടര്‍ന്ന് ദുഃഖാചരണം നടത്തുന്നതിനാലാണിത് 31ാം തീയതിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിയത്.

Content Highlights: CPIM Idukki District Conference Youth Congress district committee sent the protest logo

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us