'പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി' എം ടിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ നായരെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

dot image

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ നായരെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മാനുഷിക വികാരങ്ങളുള്ള കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും നിശ്ശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

content highlight- 'He gave a voice to the marginalized' PM condoles death of MT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us