തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല.
തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സംഭവസമയം എട്ടോളം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു.
നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചെങ്കല്‍ച്ചൂളയില്‍നിന്ന് മൂന്ന് യൂണിറ്റും ചാക്കയില്‍നിന്ന് നാല് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Content Highlights: A huge fire broke out in Kochuveli Industrial Estate