കണ്ണൂര്‍: വരുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് അമിത ആത്മവിശ്വാസം പാടില്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. പണിയെടുത്താലേ ജയിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുണ്ട്. പുതപ്പ് വാങ്ങാന്‍ പൊള്ളാച്ചിയിലേക്ക് പോയതേ ഉള്ളൂ. വാങ്ങിയതിന് ശേഷം കീറിയാല്‍ മതിയെന്നും സി പി ജോണ്‍ പറഞ്ഞു.
തര്‍ക്കം ഉള്ളത് കൊണ്ട് സീറ്റ് കുറയുകയോ കൂടുകയോ ഇല്ല, പണിയെടുത്താലേ ജയിക്കാന്‍ കഴിയൂവെന്നും സി പി ജോണ്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സി പി ജോണ്‍ സ്വാഗതം ചെയ്തു.
ഭൂരുപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ എതിര്‍ക്കണം. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ് അംഗീകരിക്കുന്നത്. പിന്നാക്കക്കാര്‍ക്ക് എതിരെ നില്‍ക്കുന്ന അമിത്ഷായുമായി മുന്നണിയില്‍ ഇരിക്കണമോയെന്ന് ബിഡിജെഎസിനെ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ അംഗങ്ങള്‍ ചിന്തിക്കണമെന്നും സി പി ജോണ്‍ പറഞ്ഞു.
Content Highlights: CP John says UDF should not be overconfident