കൊഴിഞ്ഞാമ്പാറയിൽ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെന്‍ററും; നീക്കം നേതാക്കളെ പുറത്താക്കിയതിന് പിന്നാലെ

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്. സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനം ആരംഭിച്ചത്

dot image

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെൻറർ. മുന്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്. സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനം ആരംഭിച്ചത്. രണ്ടു നേതാക്കളെയും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് യൂത്ത് സെന്റർ തുറന്നത്. സിപിഐഎമ്മിലെ വിമതപക്ഷം ആരംഭിച്ച ഇഎംഎസ് സ്മാരകത്തിന് അടുത്തായിട്ട് ആരംഭിച്ച യൂത്ത് സെന്റർ കെ മനോജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

തുടർച്ചയായി ബ്ലോക്ക് കമ്മിറ്റി യോ​ഗത്തിൽ പങ്കെടുത്തില്ല, അം​ഗത്വപ്രവർത്തനം നടത്താതെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, തിരുത്താൻ അവസരം നൽകിയെങ്കിലും തയ്യാറായില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പുറത്താക്കിയത്. ബുധനാഴ്ച ചേർന്ന ഡിവൈഎഫ് ജില്ലാ സെക്രട്ടറി യോഗത്തിൻ്റേതാണ് തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ സി. റിയാസുദ്ദീൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

രേഖാമൂലം അറിയിപ്പ് നൽകാതെയാണ് സംഘടനയിൽ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് കെ മനോജ് പറഞ്ഞു. ഡിവൈഎഫ്ഐ എന്ന സംഘടന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും കെ മനോജ് ആരോപിച്ചു.

Content Highlights: DYFI Youth Center started in Kozanjampara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us