കൊച്ചി: പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശ് താമസിച്ചിരുന്ന വാടക വീടിന്റെ ഉടമയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എക്സൈസ് ഇൻസ്പെക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകൾ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയപ്രകാശ് കുറെ കാലമായി പരാതിക്കാരിയുടെ വാടക വീട്ടിൽ താമസിക്കുന്ന വ്യക്തിയാണ്.
Content Highlights: Excise inspector arrested in molestation case