തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയെ മജീഷ്യനെ പോലെ മന്‍മോഹന്‍ സിംഗ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു; എ കെ ആന്റണി

സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു മന്‍മോഹന്‍ സിംഗ് എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

dot image

തിരുവനന്തപുരം: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മന്‍മോഹന്‍ സിംഗിന്റെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു.

തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയെ മജീഷ്യനെ പോലെ അദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. അച്ചടക്കമുള്ള ഒരു നേതാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളില്‍ ഒന്നാമതായി നില്‍ക്കേണ്ട ആളാണെന്ന് തെളിയിച്ചു.

പ്രധാനമന്ത്രി കസേരയില്‍ അതിശയകരമായ പരിഷ്‌കാരങ്ങള്‍ നടത്തി. ഇടത്തരക്കാര്‍ക്ക് ഗുണകരമായ ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു. നല്ല മനുഷ്യര്‍ ധാരാളമുണ്ട്. ഇത്രയും നല്ല മനുഷ്യന്‍ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു മന്‍മോഹന്‍ സിംഗ് എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Content Highlights: Senior Congress leader AK Antony condoled the demise of Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us