'ഹലോ ഗയ്സ്….', ഉത്സവ വൈബിലേക്ക് നിയമസഭ; ക്ഷണവുമായി സ്പീക്കർ

ജനുവരി 7 മുതൽ 13 വരെയാണ് പൊതുജനങ്ങൾക്ക് കയറാൻ അവസരമൊരുങ്ങുന്നത്

dot image

തിരുവനന്തപുരം: ഇതുവരെ നിയമസഭ കാണാത്തവർക്ക് ക്ഷണവുമായി സ്പീക്കർ എ എൻ ഷംസീർ. ജനുവരി 7 മുതൽ 13 വരെയാണ് പൊതുജനങ്ങൾക്ക് കയറാൻ അവസരമൊരുങ്ങുന്നത്. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറിൻറെ ക്ഷണം. 'ഹലോ ഗയ്സ് ….' എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എ എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹലോ ഗയ്സ് ….

ഉത്സവ വൈബിലേക്ക്
നിയമസഭ ഒരുങ്ങുകയാണ്…

ഉത്സവമാണ്…
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് …

ഇനിയും നിയമസഭ കാണാത്തവർക്ക്
ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം ….
Come On all and enjoy....

Content Highlights: Speaker with invitation to kerala assembly

dot image
To advertise here,contact us
dot image