'മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

dot image

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശി ആക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയിരുന്നു. ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി. ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളില്‍ തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. എ സര്‍ട്ടിഫിക്കറ്റ് സിനിമ ആയിട്ടുപോലും കുടുംബ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിട്ടുമുണ്ട്. 'കെ ജി എഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Content Highlights: Spreading fake version of 'Marco' movie One arrested in Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us