ജോലി 5 ദിവസം ശമ്പളം 5 ലക്ഷം; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസിന്റെ ഹാജര്‍ രേഖകള്‍ റിപ്പോര്‍ട്ടറിന്

രണ്ട് വര്‍ഷത്തെ അറ്റന്‍ഡന്‍സ് രേഖകളില്‍ ജയതിലക് ഐഎഎസ് ജോലിക്ക് ഹാജരായത് 190 ദിവസം മാത്രം

dot image

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ അറ്റന്‍ഡന്‍സ് രേഖകളില്‍ ജയതിലക് ഐഎഎസ് ജോലിക്ക് ഹാജരായത് 190 ദിവസം മാത്രം. മിക്ക മാസങ്ങളിലും നാലും അഞ്ചും ആറും ഏഴും ഹാജർ മാത്രമാണ് ജയതിലകിനുള്ളത്. പത്ത് അറ്റന്‍ഡന്‍സുകള്‍ തികഞ്ഞ മാസങ്ങള്‍ 12 മാത്രമാണ്. നിയമസഭ ചേരുന്ന മാസങ്ങളിലാണ് ഇത്. ജയതിലകിന്റെ അറ്റന്‍ഡൻസ് രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

സെക്രട്ടറിയേറ്റിന് പുറത്ത് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് രേഖപ്പെടുത്താനധികാരമുള്ള അദര്‍ ഡ്യൂട്ടി എന്ന ഒ ഡി ആണ് എല്ലാ മാസവും ജയതിലക് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ കമ്മിറ്റികളില്‍ നിന്ന് പോലും അവസാന നിമിഷം മാറി നില്‍ക്കുന്നത് എന്‍ പ്രശാന്ത് ഐഎഎസ് ഫയലില്‍ കുറിച്ചിരുന്നു. ധനകാര്യ വകുപ്പിന്‍റെ സെക്രട്ടറിയാണ് ജയതിലക്.

Watch Video-

Content Highlights: Attendance records of Additional Chief Secretary Jayathilak IAS out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us