നവീൻ ബാബു വിഷയം; മലയാലപ്പുഴ മോഹനന് എതിരെ സിപിഐഎം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ പരോക്ഷ വിമർശനം

നവീൻ ബാബു വിഷയത്തിൽ ജില്ലാ കമ്മിറ്റിയുടേത് നല്ല നിലപാട് ആയിരുന്നു എന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.

dot image

പത്തനംതിട്ട: നവീൻ ബാബു വിഷയത്തിൽ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനന് എതിരെ പരോക്ഷ വിമർശനം. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉണ്ടായത്.

പത്തനംതിട്ട, കണ്ണൂർ ജില്ലാ കമ്മിറ്റികൾക്ക് രണ്ട് നിലപാട് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും നവീൻ ബാബു വിഷയത്തിൽ ചിലർ വക്താക്കളായി ചമഞ്ഞു എന്നുമാണ് വിമർശനം. പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചയിൽ, കൊടുമൺ ഏരിയ കമ്മിറ്റിയിൽ നിന്നാണ് വിമർശനം ഉയർന്നത്. നവീൻ ബാബു വിഷയത്തിൽ ജില്ലാ കമ്മിറ്റിയുടേത് നല്ല നിലപാട് ആയിരുന്നു എന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.

അതേസമയം, ജില്ലാ സമ്മേളനത്തിൽ സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റിക്ക് താക്കീതുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രംഗത്തെത്തി. വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർദ്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുമായി സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

263 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30-ന് രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകിട്ട് നാലിന് റാലി നടക്കും. അഞ്ചിന് കെഎസ്ആർടിസി മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.

Content Highlights: Criticism against Malayalappuzha Mohanan at CPIM Pathanamthitta District Sammelanam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us