വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം; ദുരൂഹത അന്വേഷിക്കും

ഇരുവരുടേയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ശേഷമായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു

dot image

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റേയും മകൻ ജിജേഷിൻ്റേയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. ഇരുവരുടേയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ശേഷമായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും. ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ജിജേഷ് മരിച്ചത്. രാത്രിയോടെ വിജയനും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിരുന്നില്ല.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Content Highlights: Death of Wayanad Dcc trasurer nmvijayan and his son olice to investigate mystry of death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us