പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി ജനുവരി 3ന്

കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കാണ് എറണാകുളം സിബിഐ കോടതി ജനുവരി മൂന്നിന് ശിക്ഷ വിധിക്കുക

dot image

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ജനുവരി മൂന്നിന്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കാണ് എറണാകുളം സിബിഐ കോടതി ജനുവരി മൂന്നിന് ശിക്ഷ വിധിക്കുക. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ അടക്കം പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി എ പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി എ അശ്വിന്‍, എട്ടാം പ്രതി സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, പതിനാലാം പ്രതി കെ മണികണ്ഠന്‍, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. ഒന്‍പതാം പ്രതി മുരളി എ, പതിനൊന്നാം പ്രതി പ്രദീപ്, പന്ത്രണ്ടാം പ്രതി മണികണ്ഠന്‍ ബി, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍ എന്‍, പതിനാറാം പ്രതി മധു എ, പതിനേഴാം പ്രതി റെജി വര്‍ഗീസ്, പതിനെട്ടാം പ്രതി ഹരിപ്രസാദ്, പത്തൊന്‍പതാം പ്രതി രാജേഷ് പി, 23-ാം പ്രതി വി ഗോപകുമാര്‍, 24-ാം പ്രതി സന്ദീപ് പി വി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയത്.

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിന് കൊച്ചി സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ 2024 ഡിസംബര്‍ 23നാണ് പൂര്‍ത്തിയായത്.

Content highlights- Ernakulam cbi court punishment verdict on periya twin murder case on 3rd january

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us