ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അപലപനീയമെന്ന് കാന്തപുരം

'നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം'

dot image

തൃശൂര്‍: പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണമെന്നും കാന്തപുരം പറഞ്ഞു. എസ്‌വൈഎസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷമാണെങ്കില്‍ ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം ന്യൂനപക്ഷമാണെന്നും കാന്തപുരം പറഞ്ഞു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് തങ്ങളുടെ നിലപാട്. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിന് ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണെന്നും കാന്തപുരം പറഞ്ഞു.

പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജന്‍, ബെന്നി ബെഹനാന്‍ എംപി, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി, എം മുഹമ്മദ് സഖാഫി എന്നിവര്‍ സംസാരിച്ചു.

Content Highlights- Kanthapuram A P Aboobacker Musliyar about attack against christmas celebration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us