ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം; കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല

കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം

dot image

കൊച്ചി: ഇത്തവണ കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം.

അതേസമയം, കൊച്ചിയിലെ വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.

കോടതിയുടെ അനുവാദം ലഭിച്ചതോടെ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കാൻ തീരുമാനമായിരുന്നു. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ആദ്യം പൊലീസ് അനുവാദം നൽകിയിരുന്നില്ല. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.

Content Highlights: Pappanji will not be burnt in Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us