20 കോടി, 400 രൂപ; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന

20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില

dot image

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. ഇതുവരെ 16 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. ആവശ്യമനുസരിച്ച് ടിക്കറ്റിന്റെ അച്ചടി വര്‍ധിപ്പിക്കും.

20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുക. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്ക് വീതം ലഭിക്കും. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നുവീതം എന്ന ക്രമത്തില്‍ 30 പേര്‍ക്കും മൂന്നാം സമ്മാനം ലഭിക്കും. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്.

ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് ഒരുഘട്ടത്തില്‍ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിയിരുന്നു. പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.

Content Highlights: Record sales for Christmas-New Year bumper tickets

dot image
To advertise here,contact us
dot image