കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഗൂഢാലോചന മാത്രമല്ല മുഴുവന്‍ ആസൂത്രണവും നടത്തിയത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് ചെറുപ്പക്കാരെ കൊന്ന കേസില്‍ പ്രതികളെ ഒളിപ്പിക്കാന്‍ ശ്രമം നടത്തിയതും സിപിഐഎം ആണ്. ഭീകര സംഘടനയേക്കാള്‍ മോശം ആണ് സിപിഐഎം. ബ്ലൂ പ്രിന്റ് തയ്യാറാക്കി ചെറുപ്പക്കാരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഐഎം. കോടതി വിധിയെ സിപിഐഎം നേതാക്കള്‍ വെല്ലു വിളിക്കുന്നു. പ്രതികളെ സംരക്ഷിക്കും എന്ന് പറയുന്നു. കോണ്‍ഗ്രസും അവരുടെ കുടുംബവും ഒരുമിച്ച് നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് കോടതി വിധിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജമാ അത്തെ ഇസ്‌ലാമി സിപിഐഎമ്മിന് ഒപ്പം ആയിരുന്ന കാലമുണ്ടായിരുന്നു. അന്ന് അവര്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല. വര്‍ഗീയത ആര് പറഞ്ഞാലും അതിനെ നിഷ്പക്ഷമായി എതിര്‍ക്കും. അധികാരം കിട്ടാന്‍ വേണ്ടി കോണ്‍ഗ്രസ് ഒരു സഹകരണവും നടത്തില്ല. ജമാ അത്തെ പിന്തുണക്ക് നന്ദി പറഞ്ഞ് ദേശാഭിമാനി എഡിറ്റോറിയല്‍ വരെ എഴുതിയിട്ടുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: vd satheesan reacts on periya double murder case court verdict