നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ

dot image

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദിലീപ് ശങ്കർ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കുകയും, തുടർന്ന് നടനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ. മാജിക് എന്ന പേരിൽ ഹാഫ് കുക്ക്ഡ് രീതിയിലുള്ള വിവിധ തരം ഭക്ഷ്യവിഭവങ്ങളുടെ സംരംഭവും

ദിലീപ് ശങ്കർ നടത്തിയിരുന്നു.

Content Highlights: Actor Dilip Shankar found dead in a hotel room

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us