എക്‌സൈസ് പരിശോധന; നാല് പേര്‍ എംഡിഎംഎയുമായി പിടിയില്‍

മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

dot image

കല്‍പ്പറ്റ: കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ കസബ വില്ലേജ് നാലുകുടി പറമ്പില്‍ വീട്ടില്‍ റിസ്‌വാന്‍(28), താമരശ്ശേരി ഉണ്ണികുളം പുനൂര്‍ കേളോത്ത്‌പൊയില്‍ ഷിഹാബ്(29), പാലക്കാട് ഷൊര്‍ണൂര്‍ കള്ളിയംകുന്നത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ്(27), കോഴിക്കോട് കക്കോടി കമലകുന്നുമ്മല്‍ റമീഷാ ബര്‍സ(20) എന്നിവരാണ് അറസ്റ്റിലായത്.

വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന് 60.77 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുക്കുകയായിരുന്നു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

dot image
To advertise here,contact us
dot image