അതീവ ഗുരുതരാവസ്ഥയില്‍ അല്ല, ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നു; വി ഡി സതീശന്‍

ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും വി ഡി സതീശന്‍

dot image

കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധ ചികിത്സയാണ് നല്‍കുന്നതെന്നും ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.

അതേസമയം സംഭവം നടന്ന കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫയര്‍ ഫോഴ്സിന്റെ സുരക്ഷാ പരിശോധന നടക്കുകയാണ്. വേദിയില്‍ നിന്നും താഴേക്ക് 11 അടി നീളം ഉള്ളതായും വേദിയ്ക്ക് രണ്ടര മീറ്റര്‍ വീതി മാത്രമാണ് ഉണ്ടായിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. രണ്ടര മീറ്റര്‍ വീതിയില്‍ സ്റ്റേജ് കെട്ടി രണ്ട് നിരകളിലായാണ് കസേരകള്‍ ക്രമീകരിച്ചിരുന്നത്. നടക്കാന്‍ പോലും വീതിയില്ലായിരുന്നുവെന്നും ആരോപണമുണ്ട്.

Content Highlight: uma thomas mla not in a critical situation says v d satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us