ഗവര്‍ണറോട് സാമാന്യ മര്യാദ പോലും കാണിച്ചില്ല, കേരളത്തിന് അപമാനമായി; വി മുരളീധരന്‍

മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിട്ടും വന്നില്ല.

dot image

ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതില്‍ അമര്‍ഷം രേഖപ്പെടുത്തി ബിജെപി നേതാവ് വി മുരളീധരന്‍. ഗവര്‍ണറോട് സാമാന്യ മര്യാദ പോലും കാണിച്ചില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിട്ടും വന്നില്ല. കേരളത്തിന്റെ ആഥിത്യ മര്യാദയ്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറോടുള്ള വൈരാഗ്യം എന്താണെന്ന് അറിയാം. അഴിമതിക്കെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. അതാണോ പ്രശ്‌നം. മന്ത്രിസഭയുടെ പെരുമാറ്റം കേരളത്തിന് തന്നെ അപമാനമായി. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യാത്രയാക്കാന്‍ എങ്കിലും മന്ത്രിസഭയുടെ ഒരു പ്രതിനിധിക്ക് എത്താമായിരുന്നു. ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക യാത്രയയപ്പ് ഉണ്ടാകില്ല എന്ന് തനിക്കറിയാം. എന്നാല്‍ യാത്രയയക്കാന്‍ ഒരു മന്ത്രിക്ക് എങ്കിലും വരാമായിരുന്നുവെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ മടങ്ങുന്ന അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താന്‍ തയ്യാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണ്ണര്‍ക്ക് ടാറ്റാ നല്‍കി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.

Content Highlight: v muraleedharan reacts on governor left trivandrum without farewell ceremony

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us