കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ച് യുഡിഎഫ്, അമര്‍ ഇലാഹിയുടെ ഖബറടക്കം നാളെ

തൊടുപുഴ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ യുഡിഎഫ് നടത്തിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്

dot image

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിൽ യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിക്ക് മുന്നിൽ യുഡിഎഫ് നടത്തിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്. സബ് കളക്ടർ അരുൺ ഘർഗ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ആക്രമണത്തിൽ മരിച്ച മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (24)യുടെ പോസ്റ്റ്മോ‌ർട്ടം അൽപ്പസമയത്തിനകം നടക്കും. മൃതദേഹം നാളെ രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം യുവാവിൻ്റെ കുടുംബത്തിന് വനംവകുപ്പ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകുക. തുക ഉടനെ കുടുംബത്തിന് കൈമാറുമെന്നാണ് വനംവകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

Also Read:

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹി എന്ന 23കാരൻ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കാടിനോട് ചേർന്നായിരുന്നു അമർ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റർ മാത്രം അകലെയായിരുന്നു അമൽ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമർ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.

Content Highlights: wildelephant attack UDF ended the protest in front of Thodupuzha District Hospital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us