'മൗദൂദിയെ തള്ളിപ്പറഞ്ഞത് അടവുനയം'; ജമാഅത്തെ ഇസ്‌ലാമി അമീറിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മതരാഷ്ട്രവാദവും മൗദൂദിയൻ ആശയങ്ങളും ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ തള്ളിപ്പറഞ്ഞത്

dot image

തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് മാറ്റത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍. മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറഞ്ഞത് അടവുനയമാണെന്ന് കാന്തപുരം പറഞ്ഞു. തൃശൂരിൽ എസ്‌വൈഎസ്എസ് സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ തള്ളിപ്പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും കാന്തപുരം പറഞ്ഞു. മൗദൂദിയുടെ ആശയപ്രചാരണം നടത്തുന്ന പുസ്തകങ്ങൾ പിൻവലിക്കണം. തെറ്റുതിരുത്തിയെന്ന് പ്രഖ്യാപിച്ചാൽ കൂട്ടത്തിൽ കൂട്ടാമെന്നും കാന്തപുരം അബൂബർ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യൻ മുസ്‌ലിങ്ങൾ അമുസ്‌ലിങ്ങളാണെന്ന് പ്രചരിപ്പിച്ചവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും കാന്തപുരം കുറ്റപ്പെടുത്തി.

മൗദൂദിയെ പിൻവലിക്കും എന്ന് പറയുമ്പോൾ പുസ്തകത്തിലുള്ളകാര്യങ്ങളെ പിൻവലിക്കേണ്ടെ എന്ന് കാന്തപുരം ചോദിച്ചു. ഈമാൻ കാര്യം അഞ്ചെന്നും ആറെന്നും പുസ്തകത്തിലുണ്ട്. അഞ്ച് എന്നെഴുതിയ പുസ്തകം നീക്കം ചെയ്യാൻ നിങ്ങൾ തയ്യാറാണോ? എല്ലാ പിഴച്ച വാദങ്ങളും പിൻവലിച്ചിട്ട് നിങ്ങൾ മൗദൂദിയെ ഒഴിവാക്കിയാൽ തങ്ങൾക്ക് വിരോധമില്ല. അപ്പോൾ നിങ്ങളും തങ്ങളുടെ കൂട്ടത്തിൽ കൂടി എന്നാകുമെന്നും കാന്തപുരം പറഞ്ഞു.

റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മതരാഷ്ട്രവാദവും മൗദൂദിയൻ ആശയങ്ങളും ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ തള്ളിപ്പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ല എന്നായിരുന്നു അമീർ പി മുജീബ് റഹ്മാൻ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമി മതവാദത്തെ പിന്തുണയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മൗദൂദിയാണ് ജമാഅത്തെ ഇസ്‌ലാമിയെ രൂപകൽപന ചെയ്യുന്നത്. ആ ഘട്ടത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ പല ആശയങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇസ്‌ലാമിക രാഷ്ട്രമല്ല, മറിച്ച് ഇസ്‌ലാമിനെ പ്രബോധനപ്പെടുത്തുകയാണെന്നും മുജീബ് റഹ്മാൻ വ്യക്തമാക്കി.

Content Highlight: Kanthapuram Sunni slams Jamaat-Islami on its statement against Maududi

Content Highlight:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us