നവീൻ ബാബു വിഷയം: പാർട്ടി നിലപാടിൽ പഴയ ജില്ലാ കമ്മിറ്റിയെന്നോ പുതിയതെന്നോ ഇല്ല; കെ പി ഉദയഭാനു

വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട എൽഡിഎഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

dot image

റാന്നി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. നവീൻ ബാബു വിഷയത്തിൽ പാർട്ടി നിലപാടിൽ പഴയ ജില്ലാ കമ്മിറ്റി പുതിയ ജില്ലാ കമ്മിറ്റി എന്നൊന്നുമില്ല. തങ്ങൾ എടുത്ത നിലപാട് തന്നെ പുതിയ നേതൃത്വവും തുടരുമെന്നും നിലപാട് മാറ്റാൻ ഇത് കോൺഗ്രസ് അല്ലെന്നും ഉദയഭാനു പ്രതികരിച്ചു. വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട എൽഡിഎഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃമാറ്റത്തിന് തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് കെ പി ഉദയഭാനുവിന്റെ പരാമർശം. ജില്ലാ കമ്മിറ്റി യോ​ഗത്തിൽ രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ പാനലിൽ ഇടംനേടി. പി കെ എസ് ജില്ലാ സെക്രട്ടറി സി എം രാജേഷ്, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാൻലിൻ, തിരുവല്ലാ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്ര മോഹൻ എന്നിവരും പാനലിലുണ്ട്.

പാർട്ടി നവീൻ ബാബുവിന് ഒപ്പമാണെന്ന നിലപാടായിരുന്നു നേരത്തെമുതൽക്കേ സിപിഐഎം ആവർത്തിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ പ്രതിചേർക്കപ്പെട്ട പിപി ദിവ്യക്ക് അനുകൂലമായ നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചത്. വിമർശനങ്ങൾ കടുത്ത സാഹചര്യത്തിലാണ് പി പി ദിവ്യയെ പാർട്ടി ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്നും പുറത്താക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയുടെ പരാമർശങ്ങളിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിമാൻഡിലായിരുന്ന ദിവ്യ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Content Highlight: KP Udayabanu says there will be no change in party's stand in Naveen Babu's death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us