ശബരിമല: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. നിലയ്ക്കൽ സബ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് പദ്മകുമാർ മദ്യപിച്ചെത്തി എന്നായിരുന്നു ആരോപണം. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം.
പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുന്ന തരത്തിൽ എസ്ഐ പെരുമാറിയെന്ന് ആരോപണം ഉയർന്നു. ഇതിന് പിന്നാലെ എസ്ഐയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ എസ്ഐ മദ്യപിച്ചതായി തെളിഞ്ഞു. ഇതേ തുടർന്ന് പദ്മകുമാറിനെതിരെ അന്വേഷണം നടത്താൻ ആർആർആർഎഫ് അസി. കമാൻഡന്റിനെ ആംഡ് പൊലീസ് ഡിഐജി ചുമതലപ്പെടുത്തുകയായിരുന്നു
Content Highlights: Police officer suspended for coming to Sabarimala duty drunk