പുതുവർഷം ആഘോഷിക്കാൻ കൊച്ചിക്ക് വരാനിരിക്കുകയാണോ? നിയന്ത്രണങ്ങൾ ഇങ്ങനെയാണ്...

കനത്ത പൊലീസ് നിരീക്ഷണത്തിലാകും പുതുവർഷാഘോഷങ്ങൾ നടക്കുക

dot image

കൊച്ചി: പുതുവർഷത്തിന് ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചിയിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ എങ്ങനെയെന്ന് വിവരിച്ച് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വമ്പൻ പൊലീസ് വിന്യാസവും നിരീക്ഷണക്യാമറകളും എല്ലാമായി, എന്നാൽ ആഘോഷങ്ങളിൽ കുറവ് വരാതെ, കനത്ത പൊലീസ് നിരീക്ഷണത്തിലാകും പുതുവർഷാഘോഷങ്ങൾ നടക്കുക.

1000 പൊലീസുകാരെയാണ് നാളെ ഫോർട്ട് കൊച്ചി ഭാഗത്ത് വിന്യസിക്കുക. വെളി ഗ്രൗണ്ടിൽ ആംബുലൻസ്, ഫയർ ഫോഴ്‌സ് സന്നാഹങ്ങൾ എല്ലാം തയ്യാറായിരിക്കും. റോ റോ, വാട്ടർമെട്രോ സർവീസുകൾ 7 മണി വരെ മാത്രമായിരിക്കും ഉണ്ടാകുക. പുറത്ത് നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ 18 പാർക്കിംഗ് ഗ്രൗണ്ടുകൾ ആണ് ഉണ്ടാകുക. മയക്കുമരുന്ന് ഉപയോഗം തടയാൻ ഡാൻസാഫ് ടീമും ബീച്ചിൽ കോസ്റ്റ് ഗാർഡിന്റെ സേവനങ്ങൾ അടക്കം ഉറപ്പാക്കിയിട്ടുണ്ട്.

പരമാവധി 80000 ആളുകളെ മാത്രമേ വെളി ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. തുടർന്ന് രാത്രി 12 മണി മുതൽ രാവിലെ വരെ റോ റോ, വാട്ടർ മെട്രോ സർവീസ് ഉണ്ടാകും. പുറത്ത് നിന്നുള്ള വാഹനങ്ങൾക്ക് 2 മണിക്ക് ശേഷം നിയന്ത്രണം ഉണ്ടാകുമെന്നും പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാൽ വാഹനങ്ങൾ തടയുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

Content Highlights: Police restrictions at kochi new year celebrations

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us