ഒടുവില്‍ അനുകൂല തീരുമാനം; മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു

dot image

തിരുവനന്തപുരം: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമെന്ന് കേന്ദ്രം.
ഒടുവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. അതിതീവ്ര ദുരന്തമായി
പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.

അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Content Highlight: The central government has declared the Mundakai-Chooralmala landslide as an extreme disaster

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us