കാര്യവട്ടത്ത് ഇരുപത് ദിവസമായി വെള്ളമില്ല; ദുരിതത്തില്‍ വീര്‍പ്പുമുട്ടി മുന്നൂറോളം കുടുംബങ്ങള്‍

വെള്ളമെത്താത്തതിന് കൃത്യമായ മറുപടി ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷം. കാര്യവട്ടത്താണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മുന്നൂറിലേറെ കുടുംബങ്ങള്‍ ഇരുപത് ദിവസമായി വെള്ളമില്ലാതെ ദുരിതത്തിലാണ്. നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ കൈമലര്‍ത്തുകയാണ് വാട്ടര്‍ അതോറിറ്റി.

വെള്ളമെത്താത്തതിന് കൃത്യമായ മറുപടി ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഷ്ടത്തിലാണ്.
കിണര്‍ വെള്ളവും ഉപയോഗിക്കാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പലരും ബോട്ടില്‍ വെള്ളം വാങ്ങുകയാണ്. വെള്ളം ലഭിക്കുന്നില്ലെങ്കിലും ബില്ല് കൃത്യമായി വരുന്നുണ്ടെന്ന് നാട്ടുകാര്‍. മൂന്നാഴ്ച മുമ്പ് അപൂര്‍വമായി എങ്കിലും വെള്ളം കിട്ടിയിരുന്നുവെന്നും ഇപ്പോള്‍ അതുമില്ലെന്നും പ്രദേശവാസികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സ്‌കൂളുകളും അങ്കണവാടികളുമെല്ലാം അതീവ ബുദ്ധിമുട്ടിലാണ്. നഗരസഭ ഇടപെടുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ് കുടിവെള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മീട്ടി ജയന്‍ ഉറപ്പുനല്‍കി.

Content Highlight: There has been no water in Karivatta for twenty days 300 families in crisis

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us