പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒന്നാം ഘട്ട വില്‍പന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണങ്ങളെ തുടര്‍ന്ന് അരിവിതരണം നിര്‍ത്തിവെക്കുകയായിരുന്നു.
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് 'ഭാരത് അരി' പുറത്തിറക്കിയത്.
കേരളത്തില്‍ പലയിടത്തും ഒന്നാം ഘട്ടത്തില്‍ ഭാരത് അരി വിതരണം ചെയ്തിരുന്നു. 5 കിലോ, പത്ത് കിലോ പാക്കറ്റുകളായിട്ടാണ് അന്ന് നല്‍കിയത്. നവംബറില്‍ രണ്ടാം ഘട്ട വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു.
Content Highlight: Bharat rice distribution has resumed in Kerala