'നാടിൻ്റെ നന്മയ്ക്കും പുരോഗതിക്കുമായി കൈകോര്‍ക്കാം'; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി

പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെയെന്നും മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: പുതുവത്സരാശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവത്സര ദിനം കേവലം ഒരു തീയതിയല്ലെന്ന് പുതുവത്സരദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ് പുതുവത്സര ദിനംമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിൻ്റെ പ്രത്യേകത. ആ ദിനം പകരുന്ന മഹത്തായ സന്ദേശവും അതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 പകര്‍ന്നു നല്‍കട്ടെയെന്നും

മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെയെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Content Highlights- cm pinarayi vijayan new year wishes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us