ശ്രീനാരായണ ധര്‍മ്മത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം; കെ സുരേന്ദ്രന്‍

'ഗുരുദേവന്‍ സനാതന ധര്‍മ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണ്. '

dot image

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗുരുദേവന്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം 60ഓളം കൃതികള്‍ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ സനാതന ധര്‍മ്മത്തെ നിര്‍വചിച്ച മഹാത്മാവാണ് ഗുരുദേവന്‍. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗുരുദേവന്‍ സനാതന ധര്‍മ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണ്. ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ പോയി സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ നിലപാട് അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും മുഖ്യമന്ത്രി പദവിക്കും യോജിച്ചതല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: CM should apologize for insulting Sree Narayana Dharma; K Surendran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us