മിഷന്‍ 2025; വാര്‍ഡ് പ്രസിഡന്റുമാരെ വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ സമ്മേളനം കോഴിക്കോട്

പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് അന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

dot image

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനങ്ങള്‍ നടത്തും. ആദ്യ സമ്മേളനം ജനുവരി മൂന്നിന് കോഴിക്കോട് നടക്കും.

കോഴിക്കോട് എന്‍എന്‍ സെന്റിനറി ഹാളിലാണ് സമ്മേളനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുന്നതിനായി വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് അന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

Content Highlights: Congress to convene ward presidents, first meeting in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us