എംടിക്ക് കലോത്സവ വേദിയിൽ ആദരം; പ്രധാന വേദിയുടെ പേര് എംടി-നിള എന്നാക്കി

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം

dot image

തിരുവനന്തപുരം: അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം. 'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന, മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന, എന്റെ നിളാനദിയാണെനിക്കിഷ്ടം' എന്ന എംടിയുടെ പ്രശസ്തമായ ഉദ്ധരണി വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലേഖനം ചെയ്യാനും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ഡിസംബര്‍ 20 ന് നടന്നിരുന്നു.

Content Highlights- education department special tribute to m t vasudevan nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us