ആത്മകഥാ വിവാദം; എഫ്‌ഐആർ രേഖപ്പെടുത്താൻ പൊലീസ്, ഇപിയിൽ നിന്നും വീണ്ടും പരാതി എഴുതിവാങ്ങും

ഡിജിപിയുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്താനൊരുങ്ങുന്നത്

dot image

കോഴിക്കോട്: ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രേഖപ്പെടുത്താൻ പൊലീസ്. ഡിജിപിയുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്താനൊരുങ്ങുന്നത്.

എഫ്‌ഐആർ ഇടുന്നതിനായി ഇ പിയിൽ നിന്ന് വീണ്ടും പരാതി എഴുതിവാങ്ങും. പരാതി വീണ്ടും നൽകാൻ ഇ പി ജയരാജനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അവ ലഭിച്ചാൽ ഉടൻ തന്നെ എഫ്‌ഐആർ രേഖപ്പെടുത്തും. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ നിർദേശം നൽകിയിരുന്നു. ഇദ്ദേഹത്തെ ഡിസി ബുക്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

'കട്ടൻചായയും പരിപ്പുവടയും' എന്ന പേരിൽ പേരിൽ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളത്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ ആത്മകഥയിൽ പറയുന്നതായി പുറത്ത് വന്ന പിഡിഎഫിൽ കാണാം. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.

Content Highlights: FIR to be registered at EP Jayarajan Autobiography issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us