പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്തു നിർത്താൻ പുതുവർഷത്തിൽ സാധിക്കട്ടെ: വി ഡി സതീശൻ

ഓരോരുത്തരുടെയും ജീവിതത്തിലെ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷം കൂടിയാകട്ടെ ഈ പുതുവർഷമെന്നും അദ്ദേഹം പറഞ്ഞു

dot image

കൊച്ചി: ഏവർക്കും പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടതെന്നും ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യാനും പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും പുതുവർഷത്തിൽ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓരോരുത്തരുടെയും ജീവിതത്തിലെ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷം കൂടിയാകട്ടെ ഈ പുതുവർഷമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പുതുവത്സരാശംസ

പ്രതീക്ഷകൾ നിറയുന്ന വർഷമാണ് 2025. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. ചുറ്റുമുള്ളവർക്കു നന്മകൾ ചെയ്യാനും പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും പുതുവർഷത്തിൽ സാധിക്കട്ടെ. നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലെ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷം കൂടിയാകട്ടെ ഈ പുതുവർഷമെന്നും ആശംസിക്കുന്നു. ഏവർക്കും സന്തോഷകരമായ പുതുവത്സരാശംസകൾ നേരുന്നു.

Content Highlights: new year wishes from v d satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us