കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്‍പില്‍ ആണ് സ്‌കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടി.
അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് സ്‌കൂട്ടര്‍ സൈഡ് കൊടുക്കാതെ മുന്‍പിലോടിയത്. ഇന്നലെ രാത്രിയാണ് സംഭവം.
രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി എന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആരോപിച്ചു.
Content Highlights: scooter passenger blocked the path of an ambulance carrying a patient