'കൊടി സുനിയെ വളഞ്ഞ വഴിയിലൂടെ സിപിഐഎം പുറത്തെത്തിച്ചു, ഒരു പാഠവും പഠിച്ചിട്ടില്ല'; സിപിഐഎമ്മിനെതിരെ സുപ്രഭാതം

'കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു'

dot image

കോഴിക്കോട്: ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സമസ്തയുടെ മുഖപത്രം 'സുപ്രഭാതം'. കഠാര രാഷ്ട്രീയത്തിന് സർക്കാർ പിന്തുണയോ’എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിൽ മാനവികത വറ്റാത്ത മനസ്സിൽ നിന്ന് ചെങ്കൊടി തള്ളിക്കളയാനെ ഈ നടപടികൾ ഉപകരിക്കുകയുള്ളൂ എന്ന് സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് സുപ്രഭാത്തിലെ ലേഖനത്തിൽ പറയുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയും, ഹൈക്കോടതി ഉത്തരവ് ധിക്കരിച്ചും വളഞ്ഞ വഴിയിലൂടെയാണ് സുനിയെ പുറത്തെത്തിച്ചത്. സിപിഐഎം സമ്മേളനം നടക്കുമ്പോഴുള്ള ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവാണെന്നും പാർട്ടി സമ്മേളനങ്ങളിൽ ഇത് തെറ്റെന്ന് പറയാനോ വിമർശിക്കാനോ ആരും ഉണ്ടാകില്ലെന്ന നേതാക്കളുടെ ധൈര്യം ആശങ്കപ്പെടുത്തുന്നുവെന്നും 'സുപ്രഭാതം' വിമർശിക്കുന്നു.

മനുഷ്യാവകാശത്തിന്റെ പേരിൽ ക്രിമിനലുകൾക്ക് നാട്ടിലിറങ്ങി സ്വൈര്യ വിഹാരം നടത്താൻ സാഹചര്യം ഉണ്ടാക്കരുത് എന്നും സിപിഐഎമ്മിന് 'സുപ്രഭാതം' മുന്നറിയിപ്പ് നൽകുന്നുണ്ട്. ടിപി കൊലപാതകത്തിൽ നിന്ന് ഏറ്റ രാഷ്ട്രീയ പരുക്കിൽ നിന്ന് സിപിഐഎം ഒരു പാഠവും പഠിച്ചില്ല. ടിപി കേസ് പ്രതികൾക്ക് 20 വർഷം ഇളവ് നൽകരുത് എന്ന കോടതി ഉത്തരവ് ബാധകമായി കാണുന്നില്ല എന്നും സുപ്രഭാതം കുറ്റപ്പെടുത്തുന്നുണ്ട്.

ഡിസംബർ 28 വൈകുന്നേരമാണ് 30 ദിവസത്തെ പരോളിൽ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോർട്ട് എതിരായതിനാൽ ആറ് വർഷമായി സുനിക്ക് പരോൾ ലഭിച്ചിരുന്നില്ല. ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതിനാൽ കൂടിയാണ് പരോൾ അനുവദിക്കാതിരുന്നത്.

Content Highlights: Suprabhatham paper against cpim stand on kodi suni parol

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us