രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രൻ; നായൻമാർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം; ജി സുകുമാരൻ നായ‍ർ

'കാലാകാലങ്ങളായി തുടർന്ന് ആചാരം മാറ്റിമറിക്കാൻ പറയാൻ ഇയാൾ ആരാണ്? ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്.'

dot image

പെരുന്ന: വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തിയോടനുബന്ധിച്ചാണ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സ്വാ​ഗത പ്രസം​ഗത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തിയായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസം​ഗം. നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ മാറിയെങ്കിലും ലഭിച്ചത് അനുയോജ്യനായ ഉദ്ഘാടകനെയാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല എൻഎൻഎസിന്റെ പുത്രനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഉദ്ഘാടകൻ വരാത്തതിന് പിന്നിൽ ചില ചരിത്രമുണ്ട്. അതിന് ശേഷമാണ് മുഖ്യപ്രഭാഷകനായ ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. നായർ സർവ്വീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻഎസ്എസിൻ്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. അവർ കുടുംബം മറക്കരുത് എന്ന് മാത്രമേയുള്ളൂ. തിരുത്തലുകൾ വരുത്തിച്ചത് സമുദായ ആചാര്യനാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ ഒരുപാട് പേർ എത്തി'യെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾക്കിടെ ആ വിഷയത്തിലും സുകുമാരൻ നായർ പ്രതികരിച്ചു. സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും പേരെടുത്ത് പറയാതെ വിമർശിച്ചു കൊണ്ടായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. 'ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശനം വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിനെ കുറിച്ചേയുള്ളോ? പറയുന്നത് മതങ്ങളുടെ ആചാരങ്ങളാണ്. ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ മറ്റ് മതങ്ങളെ വിമർശിക്കാൻ ധൈര്യമുണ്ടോ. ശിവഗിരിയുടെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച കയറുന്നതിന് എൻഎസ്എസ് എതിർക്കില്ല. കാലാകാലങ്ങളായി തുടർന്ന് ആചാരം മാറ്റിമറിക്കാൻ പറയാൻ ഇയാൾ ആരാണ്? ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. മുഖ്യമന്തി പിന്തുണക്കാൻ പാടില്ലായിരുന്നു. പുരോഗമന വാദം വർഷങ്ങൾക്ക് മുമ്പ് മന്നത്ത് പത്മനാഭൻ തുടങ്ങിവെച്ചതാണ്. ക്ഷേത്രങ്ങൾ എല്ലാവർക്കും ആയി മന്നത്ത് തുറന്നു നൽകി. എൻഎസ്എസിനെ ഉപദേശിക്കാൻ അവകാശം ഇല്ല. ശബരിമലയിൽ ഉടുപ്പും ഉടുപ്പിന്റെ പുറത്ത് കമ്പിളിയും ധരിച്ചാണ് പോകുന്നത്. അവർ തീരുമാനിക്കട്ടെ അവരുടെ ക്ഷേത്രങ്ങളിൽ നടപ്പിലാക്കട്ടെ. ഹിന്ദുവിൻ്റെ നേരെ എല്ലാം അടിച്ചേൽപ്പിക്കാമെന്ന പിടിവാശി അംഗീകരിക്കാനാവില്ല,' ജി സുകുമാരൻ നായർ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. മന്നം സമാധിയിൽ പ്രാർഥനാപുഷ്പങ്ങൾ അർപ്പിക്കാൻ ആയിരക്കണക്കിനു പേർ എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിനെത്തി.

Content Highlight: G Sukumaran nair says Ramesh chennithala is the child of NSS

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us