കുണ്ടറ ഇരട്ടക്കൊലക്കേസ്; അഖില്‍ ലക്ഷ്യമിട്ടത് നേപ്പാള്‍, ഒട്ടുമേ കുറ്റബോധമില്ല

കേരളത്തിലാകമാനം പൊലീസ് അനേഷണം നടത്തിയിരുന്നു.

dot image

കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ കേരളത്തിലെത്തിച്ചു. ശ്രീനഗറില്‍ നിന്ന് പിടികൂടിയ പടപ്പക്കര സ്വദേശി അഖിലിനെയാണ് കൊല്ലത്ത് എത്തിച്ചത്. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖില്‍.

ലഹരിക്കുവേണ്ടി പണം കണ്ടെത്തുന്നതിനായി കൊലപാതകമെന്ന് കൊല്ലം റൂറല്‍ എസ്പി സാബു മാത്യു പറഞ്ഞു. അഖില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഡിജിറ്റല്‍ പണമിടപാട് നടത്തുകയും ചെയ്തില്ല. പ്രതിക്ക് കുറ്റബോധമില്ല. നേപ്പാളിലേക്ക് കടക്കാന്‍ ആയിരുന്നു പദ്ധതി. മുത്തച്ഛന്‍ മരിച്ചത് അറിഞ്ഞത് ശ്രീനഗറില്‍ നിന്നാണ്. നാട്ടുകാരുടെ ഫോണില്‍ യൂട്യൂബ് നോക്കി മരണം അറിഞ്ഞു. രണ്ട് കൊലപാതകവും അതിക്രൂരമായാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സിഐ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖില്‍.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതേയില്ല. കയ്യിലുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. ഇത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

കേരളത്തിലാകമാനം പൊലീസ് അനേഷണം നടത്തിയിരുന്നു. പല സംസ്ഥാനങ്ങളിലേക്കും വിവരങ്ങള്‍ കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍ നിന്നുള്ള പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍ നിന്നും പ്രതിയെക്കുറിച്ചുള്ള വിവരം കുണ്ടറ പൊലീസിന് ലഭിക്കുന്നത്.

കുണ്ടറ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us