പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി തേടി ചീഫ് എക്സ്പ്ലോസീവ്സ് കണ്‍ട്രോളറെ സമീപിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

dot image

തൃശ്ശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുമാണ് എഡിഎമ്മിന് നല്‍കിയത്. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയായി സൂക്ഷിക്കും എന്നാണ് അഫിഡവിറ്റ്.

തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി തേടി ചീഫ് എക്സ്പ്ലോസീവ്സ് കണ്‍ട്രോളറെ സമീപിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അനുമതി തേടിയുള്ള അപേക്ഷയില്‍ എക്സപ്ലോസീവ്സ് കണ്‍ട്രോളര്‍ വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. വേല വെടിക്കെട്ടിന് അനുമതി തേടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

വേലയ്ക്ക് അനുമതി ലഭിച്ചാല്‍ വെടിക്കെട്ട് സംഭരണശാലയില്‍ നിന്ന് സാമഗ്രികള്‍ നീക്കം ചെയ്യാമെന്ന് ഇരു ദേവസ്വങ്ങളും എക്സ്‌പ്ലോസീവ്സ് കണ്‍ട്രോളര്‍ക്ക് ഉറപ്പ് നല്‍കണം. അപേക്ഷയില്‍ അനുമതിയുണ്ടോയെന്ന കാര്യം ഉടന്‍ ദേവസ്വങ്ങളെ അറിയിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ 2008ലെ എക്സ്പ്ലോസീവ്സ് ചട്ടങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ അതിവേഗം തീരുമാനമെടുക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചട്ടങ്ങളില്‍ ഇളവ് വരുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സൊളിസിറ്ററുടെ നിലപാട് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനുവരി മൂന്നിനും അഞ്ചിനുമാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന വേല വെടിക്കെട്ട്. വേലവെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Paramekkav Vela Fireworks allowed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us