സമസ്തയുടെ കൂടുതൽ വേദികളിലേയ്ക്ക് രമേശ് ചെന്നിത്തല; മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി

നേരത്തെ ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായും രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരുന്നു

dot image

മലപ്പുറം: ജാമിഅഃ നൂരിയ സമ്മേളനത്തിന് പിന്നാലെ സമസ്തയുടെ കൂടുതൽ വേദികളിലേക്ക് രമേശ് ചെന്നിത്തല എത്തുന്നു. മഞ്ചേരി ജാമിഅഃ ഇസ്ലാമിയ്യയുടെ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി രമേശ്‌ ചെന്നിത്തല പങ്കെടുക്കും. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ 35-ാം വാർഷിക സമ്മേളനം. എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.

നേരത്തെ ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായും രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരുന്നു. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഇതിനിടെ ഇന്ന് എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന 148-ാമത് മന്നം ജയന്തി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 11 വർഷത്തെ അകൽച്ചയവസാനിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. മന്നംജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കെ ഫ്രാൻസിസ് ജോർജ് എംപി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തുടങ്ങിയവർ സംസാരിക്കും.

മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.ശിവ​ഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.

Content Highlights: Ramesh Chennithala will be the Chief Guest at the Annual Conference of Jamia Islamia, Mancheri

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us