ബസ് മാറി കയറിയതറിഞ്ഞ് തിരിച്ചിറങ്ങി; റോഡിലേക്ക് വീണ വയോധികയുടെ കാലില്‍ ബസ് കയറിയിറങ്ങി, ഗുരുതരപരിക്ക്

കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി

dot image

തൃശൂര്‍: തൃശൂരില്‍ സ്വകാര്യബസ് വയോധികയുടെ കാലില്‍ കയറിയിറങ്ങി. പുതു വീട്ടില്‍ നബീസ (68)യുടെ കാലിലാണ് ബസ് കയറി ഇറങ്ങിയത്. കുന്നംകുളം ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപം വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി.

ബസ് മാറി കറവത്തൂര്‍ പോകുന്ന ബസിലേക്ക് കയറുകയും കുന്നംകുളത്തേക്ക് അല്ല കറവത്തൂര്‍ക്കാണ് പോകുന്നതെന്ന് അറിഞ്ഞ ഉടനെ ബസില്‍ നിന്നിറങ്ങിയ വയോധിക വീഴുകയുമായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ മാൻ ബൈക്കിലിടിച്ച് തൃശൂരില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. പാലപ്പിള്ളി വലിയകുളത്താണ് മാൻ ബൈക്കിൽ വന്നിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റത്. വേലൂപ്പാടം വെണ്ണൂറാൻ വീട്ടിൽ ഹസൈനാർ, ഭാര്യ പാത്തുമ്മ, സക്കീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

Content Highlights: a private bus ran into an elderly woman's feet At thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us