പാലക്കാട്ടെ ബിജെപി നേതാവ് പാര്‍ട്ടി വിടുന്നു; കോൺഗ്രസ് വിട്ട എ വി ഗോപിനാഥിനൊപ്പം പ്രവര്‍ത്തിക്കും

ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വികസന മുന്നണിയില്‍ ചേരുമെന്നാണ് വിവരം. പെരിങ്ങോട്ടുകുറിശ്ശിയില്‍ 5ന് ചേരുന്ന പൊതുയോഗത്തിലാവും സുരേന്ദ്രനും സംഘവും മുന്നണിയില്‍ ചേരുക.

ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറിയിച്ചെങ്കിലും അവഗണിച്ചുവെന്നും അഞ്ചിന് നടക്കുന്ന പൊതുയോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ തരൂര്‍ പ്രതികരിച്ചു. പെരിങ്ങോട്ടുകുറിശ്ശി ബിജെപി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു സുരേന്ദ്രന്‍ തരൂര്‍. തനിക്കൊപ്പം കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നും സുരേന്ദ്രന്‍ തരൂര്‍ അറിയിച്ചു.

പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റതില്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി സുരേന്ദ്രന്‍ തരൂര്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചതുകൊണ്ടുമാത്രം വിജയിക്കാനാകില്ലെന്നായിരുന്നു വിമര്‍ശനം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു. സി കൃഷ്ണകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ നേതൃത്വം പരിഗണിക്കണമായിരുന്നുവെന്നും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നുവെന്നും സുരേന്ദ്രന്‍ തരൂര്‍ ചൂണ്ടികാട്ടിയിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പരിഗണിച്ചില്ല. അത് തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നു.

Content Highlights: BJP Palakkad Leader surendran tharoor will leave party

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us