പോയാൽ 400, കിട്ടിയാൽ 20 കോടി; ഇതിനോടകം ഭാഗ്യം പരീക്ഷിച്ചവർ ലക്ഷം കടന്നു, ബമ്പറിന്റെ വില്പന വൻകുതിപ്പിൽ

20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്

dot image

തിരുവനന്തപുരം: ക്രിസ്‌മസ്-നവവത്സര ബമ്പറിന്റെ വില്പന വൻകുതിപ്പിൽ. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഡിസംബർ മാസം 17നാണ് ടിക്കറ്റിന്റെ വില്പന ആരംഭിച്ചത്. നിലവിൽ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. ടിക്കറ്റ് വില്‍പ്പനയില്‍ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമുണ്ട്.

സമ്മാനഘടനയിൽ വരുത്തിയ മാറ്റമാണ് വില്‍പ്പന കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകുന്നുണ്ട്. 400 രൂപ വിലയുള്ള ക്രിസ്‌മസ്-നവവത്സര ബമ്പറിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കും.

Content Highlights: Christmas-New Year bumper sales cross 20 lakhs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us