പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ ഡൽഹി മോഡൽ പ്രതിഷേധത്തിന് ഒരുങ്ങി പാലക്കാട്ടെ കർഷകർ. കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കർഷകർ മഹാ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
കുഴൽമന്ദം, ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട് ബ്ലോക്കുകളിലെ പാടശേഖര സമിതികളിൽ നിന്നായി 10,000ലധികം കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മഹാപ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം. താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയിൽ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
Content Highlights: Farmers from Palakkad to take up Delhi like march against government