തിരുവനന്തപുരം: അനധികൃത മദ്യവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി രണ്ടുപേര്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി സുരേഷ് കുമാര്‍(55) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. സുരേഷ് കുമാറിന്റെ പക്കല്‍ നിന്ന് 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃശ്ശൂര്‍ എടത്തിരുത്തി സ്വദേശി ഗോപി എന്നയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. 11 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
Content Highlights:
illegal sale of alcohol; Two people were arrested in the state