കൊലവാള്‍ താഴെ വെയ്ക്കാൻ എന്നാണ് സിപിഐഎം തയ്യാറാവുക, മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടത് ചെറിയ കാര്യമല്ല: കെ കെ രമ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്

dot image

കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടുവെന്നത് ചെറിയ കാര്യമല്ലെന്ന് കെ കെ രമ എംഎല്‍എ. സിപിഐഎമ്മിൻ്റെ സമുന്നതരായ നേതാക്കള്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സിപിഐഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിതെന്നും കെ കെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

'കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചുവെന്നത് ചെറുതല്ല. പ്രധാനപ്പെട്ട കാര്യമാണ്. കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കിയയാളാണ് കെ വി കുഞ്ഞിരാമന്‍. സിപിഐഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ശിക്ഷ കുറഞ്ഞുപോയി എന്ന അഭിപ്രായമാണ്. 2012 ലാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2014 ല്‍ വിധി വന്നപ്പോള്‍ സിപിഐഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. 2019 ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സിപിഐഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതല്ലേ കാണിക്കുന്നത്. കൊലവാള്‍ താഴെ വെയ്ക്കാൻ എന്നാണ് സിപിഐഎം തയ്യാറാവുക', എന്നും കെ കെ രമ എംഎല്‍എ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കേസില്‍ പത്ത് പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു. നാല് സിപിഐഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

Content Highlights: Periya Murder Case k k Rema Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us